Skip to main content

ഐഎച്ച്ആര്‍ഡി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കാര്‍ത്തികപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കേരള സര്‍വകലാശാലയുടെ ബിരുദ കോഴ്‌സുകളായ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിബിഎ, ബിസിഎ, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം ഫിനാന്‍സ് തുടങ്ങിയവയിലേക്ക് 2021-22 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സീറ്റുകളിലേക്ക് യൂണിവേഴ്സിറ്റിയും ബാക്കി 50 ശതമാനം സീറ്റുകളില്‍ കോളജ് നേരിട്ടുമാണ് അഡ്മിഷന്‍ നടത്തുന്നത്. യൂണിവേഴ്‌സിറ്റി സീറ്റിലേക്ക് അപേക്ഷിക്കുന്നതിന് https://admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റിലെ ഗവ സെല്‍ഫ് ഫിനാന്‍സിംഗില്‍ സന്ദര്‍ശിക്കുക. കോളജ് സീറ്റിലേക്ക് അപേക്ഷിക്കുന്നതിന് http://ihrd.kerala.gov.in.cascaphttp://caskarthikapally.ihrd.ac.inwww.ihrdadmissions.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം. കോളജ് സീറ്റിലേക്ക് അപേക്ഷിക്കുന്നതിന് മുന്‍പ് യൂണിവേഴ്സിറ്റി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഈ കോഴ്സുകളിലേക്ക് ഓഗസ്റ്റ് 27 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളജുമായി ബന്ധപ്പെടുക. ഫോണ്‍: 8547005018, 9495069307, 0479 2485370.
 

date