Skip to main content

പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി ഗവ. ആശ്രമം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

 

പട്ടികവര്‍ഗ വിഭാഗക്കാരായ കാടര്‍, കുറുമ്പര്‍, കാട്ടുനായ്ക്കര്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മലമ്പുഴ ഗവ. ആശ്രമം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ (ഹ്യൂമാനിറ്റീസ്) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ്, മലമ്പുഴ ആശ്രമം സ്‌കൂള്‍, അട്ടപ്പാടി ഐ. റ്റി.ഡി.പി ഓഫീസിലും ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് സെപ്തംബര്‍ മൂന്നിനകം സമര്‍പ്പിക്കണം. പ്രവേശനത്തിന് വെയിറ്റേജ് ലഭിക്കാന്‍ അര്‍ഹതയുള്ള ഇനങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍  അപേക്ഷയോടൊപ്പം നല്‍കണം. യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ പകര്‍പ്പുകള്‍ പ്രവേശന സമയത്ത് എത്തിക്കണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2815894

date