Skip to main content

കൃഷി വകുപ്പിന്റെ ഓണച്ചന്തകളിലൂടെ  32 ലക്ഷം രൂപയുടെ പച്ചക്കറി വിൽപ്പന

 

ആലപ്പുഴ: കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ സംഘടിപ്പിച്ച ഓണച്ചന്തകളിൽ നിന്നും ലഭിച്ചത് 32,25,144 രൂപ. 115 ടൺ പച്ചക്കറിയാണ് ഓണച്ചന്തകളിലൂടെ കൃഷി വകുപ്പ് വിറ്റത്. ജില്ലയിൽ 107 ഓണച്ചന്തകളാണ് പ്രവർത്തിച്ചത്. പ്രാദേശിക കർഷകരിൽ 10 ശതമാനം വില കൂട്ടി നൽകിയാണ് പച്ചക്കറികൾ സംഭരിച്ചത്. 30 ശതമാനം വില കുറവിലാണ് പച്ചക്കറികൾ ഉപഭോക്താക്കൾക്ക് നൽകിയത്.

ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിൽ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങളും ഗുഡ് അഗ്രികൾച്ചറൽ പ്രാക്ടീസ് പ്രകാരം ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങളും ഓണചന്തകൾ വഴി വിറ്റഴിച്ചു. മറ്റു പച്ചക്കറിയെക്കാൾ വില കൂട്ടിയാണ് ഉൽപ്പന്നങ്ങൾ വിറ്റഴിച്ചത്. ഓഗസ്റ്റ് 17 മുതൽ 20 വരെയായിരുന്നു ഓണച്ചന്തകൾ പ്രവർത്തിച്ചത്.
 

date