Skip to main content

തുറവൂർ പി.എച്ച്.സിയുടെ  നിർമാണം പുരോഗമിക്കുന്നു 

 

ആലപ്പുഴ: തുറവൂർ  ഗ്രാമപഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നിർമാണപ്രവൃത്തികൾ പുരോഗമിക്കുന്നു. 2238 ചതുതശ്രയടി വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ആദ്യഘട്ട ജോലികൾ പൂർത്തിയായി. 
നിലവിൽ തുറവൂർ പഞ്ചായത്ത് ഓഫീസ് പരിസരത്താണ് പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തിച്ചുവരുന്നത്. സ്ഥലപരിമിതി അടക്കമുള്ള അസൗകര്യങ്ങൾ മൂലം തുറവൂർ പഞ്ചായത്ത് പുത്തൻകാവിൽ വിട്ടുനൽകിയ സ്ഥലത്ത് സർക്കാർ അനുവദിച്ച 50 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഒറ്റനിലയിലാണു കെട്ടിടം നിർമിക്കുന്നത്. കെട്ടിടത്തിൽ കൺസൾട്ടിംഗ് റൂം, ഫാർമസി റെസ്റ്റ് റൂം, സ്റ്റാഫ് റൂം, ഹാൾ, സ്റ്റോർ റൂം, അറ്റാച്ച്ഡ് ടോയ്‌ലറ്റുകൾ എന്നിവ ഉൾപ്പെടും. നിലവിൽ രണ്ട് ഡോക്ടർമാരുടെയും സ്റ്റാഫിന്റെയും സേവനമാണ്  ആശുപത്രിയിലുള്ളത്.

തുറവൂർ ഗ്രാമപഞ്ചായത്തിലെ നൂറിലേറെ ആളുകൾ ദിനംപ്രതി ആശുപത്രിയിൽ എത്താറുണ്ടെന്നും സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം സജ്ജമാകുന്നതോടെ കൂടുതൽ മികച്ച സേവനം ഗ്രാമത്തിലെ ജനങ്ങൾക്ക് ലഭ്യമാക്കാനാവുമെന്നും ആശുപത്രിയുടെ ചുമതലയുള്ള മെഡിക്കൽ ഓഫീസർ ഡോ. രഞ്ജിത്ത് മോനായി പറഞ്ഞു. 2020 ലാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നത്. ദലീമ ജോജോ എം.എൽ.എ. പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമാണ പുരോഗതി മേയിൽ നേരിട്ടെത്തി വിലയിരുത്തിയിരുന്നു. 

date