Skip to main content

ജനറൽ നഴ്സിംഗ്; അപേക്ഷയ്‌ക്കൊപ്പം ഇ.ഡബ്ല്യൂ.എസ്. സർട്ടിഫിക്കറ്റ് നൽകണം

 

ആലപ്പുഴ: സർക്കാർ നഴ്സിംഗ് സ്‌കൂളിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ ആരംഭിക്കുന്ന ജനറൽ നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷിക്കുന്ന സാമ്പത്തിക സംവരണത്തിന് അർഹതയുള്ളവർ വില്ലേജ് ഓഫീസിൽ നിന്നുള്ള ഇ.ഡബ്ല്യൂ.എസ്. സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അപേക്ഷാ ഫോമും പ്രോസ്പെക്ടസും www.dhs.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.  സെപ്റ്റംബർ 14ന് വൈകിട്ട് അഞ്ചിനകം അപേക്ഷ ലഭിക്കണം.
 

date