Skip to main content

കോവിഡ് പിടിപെടാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കണം

         
ആലപ്പുഴ: കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ രോഗം പിടിപെടാനുള്ള സാധ്യതയും കൂടുന്നതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ആർക്കും ആരിൽ നിന്നും എവിടെ നിന്നും രോഗം പിടിപെടാം. അതിനാൽ അതീവശ്രദ്ധ പുലർത്തണം. തിരക്കിൽപ്പെടാതെ സ്വയം ഒഴിഞ്ഞു നിൽക്കണം. ഓഫീസുകളിലും തൊഴിലിടങ്ങളിലും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കരുത്. വെള്ളം കുടിക്കുക, വായ കഴുകുക തുടങ്ങിയ അവശ്യ സാഹചര്യങ്ങളിൽ മാസ്‌ക് മാറ്റിയാലും പെട്ടെന്ന് ധരിക്കാൻ ശ്രദ്ധിക്കുക. നി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ഓഫീസ്/തൊഴിലിടങ്ങൾ/ കടകൾ തുടങ്ങിയ പൊതുയിടങ്ങളിൽ പോകരുത്. പൊതുവാഹനങ്ങളിൽ കയറരുത്. സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതും പരിശോധന നടത്തി കോവിഡല്ലെന്ന് ഉറപ്പിക്കേണ്ടതുമാണ്.

date