Post Category
വാഹനം വാടകയ്ക്ക്: റീ ടെൻഡർ ക്ഷണിച്ചു
ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴിൽ ജില്ലയിലെ കായംകുളത്തുള്ള മുതുകുളം അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാർ അടിസ്ഥാനത്തിൽ കാർ വിട്ടു നൽകുന്നതിന് വാഹന ഉടമകൾ/സ്ഥാപനങ്ങളിൽ നിന്നും റീ ടെൻഡറുകൾ ക്ഷണിച്ചു. സെപ്റ്റംബർ മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ടെൻഡർ സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് തുറക്കും. ടെൻഡർ ഫോറത്തിനും വിശദവിവരത്തിനും കായംകുളം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മുതുകുളം അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0479 2442059.
date
- Log in to post comments