Skip to main content

ഐ.എച്ച്.ആർ.ഡി. കോളജുകളിൽ  ബിരുദാനന്തര ബിരുദ പ്രവേശനം

 

ആലപ്പുഴ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ മഹാത്മാഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത  കോന്നി, മല്ലപ്പള്ളി, പുതുപ്പള്ളി, കടത്തുരുത്തി, കട്ടപ്പന, മറയൂർ, പീരുമേട്, തൊടുപുഴ എന്നീ അപ്ലൈഡ് സയൻസ് കോളജുകളിൽ 2021-22 അധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഐ.എച്ച്.ആർ.ഡിയുടെ വെബ്സൈറ്റ് വഴി www.ihrdadmissions.ord ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് നിർദ്ദിഷ്ഠ അനുബന്ധങ്ങളും 500 രൂപ  (പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 200 രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ നൽകണം.
വിശദവിവരത്തിന് ഫോൺ: 04712322985. കോന്നി (04682 2382280, 8547005074), മല്ലപ്പള്ളി (04692681426,8547005033), പുതുപ്പള്ളി (0481 2351228, 8547005040), കടത്തുരുത്തി (04829264177, 8547005049), കട്ടപ്പന ( 04868 250160, 8547005053), മറയൂർ (04865253010, 8547005072), പീരുമേട് (04869 232373, 8547005041), തൊടുപുഴ (04862257447, 8547005047) 

date