Skip to main content

സ്ത്രീ തന്നെ ധനം എന്ന  സന്ദേശവുമായി ചര്‍ച്ച

സ്ത്രീധനമല്ല സ്ത്രീയാണ് ധനം എന്ന കാഴ്ച്ചപാടിലേക്ക് സമൂഹത്തെ മാറ്റി ചിന്തിപ്പിക്കുന്ന വഴികള്‍ തുറന്ന് സെമിനാര്‍. സ്ത്രീധനമുക്ത കേരളവും സുരക്ഷിത സമൂഹവും എന്ന ആശയത്തിന്റെ പ്രാധാന്യമാണ് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയത്.  അഭിഭാഷക എം. സബിത ബീഗം സ്ത്രീകളുടെ സംരക്ഷണം സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണെന്ന് വിഷയാവതരണം നടത്തവെ  വ്യക്തമാക്കി.

ജ•ിത്വ വ്യവസ്ഥയുടെ ഭാഗമായാണ്  വിവാഹം കഴിക്കുന്നതിനായി പുരുഷ•ാര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കിത്തുടങ്ങിയത്. പില്‍കാലത്ത് ഇതൊരു ദുരാചാരമായി മാറി. എന്നാല്‍ ഇതു തിരുത്തപ്പെടുക തന്നെ വേണമെന്ന് പൊതു അഭിപ്രായം ഉയര്‍ന്നു.

സ്ത്രീധന നിരോധന നിയമത്തിന്റെ ക്രിയാത്മക വശങ്ങളും ചര്‍ച്ച ചെയ്തു. നിയമത്തെ പറ്റി കൂടുതല്‍ ബോധവത്കരണം ആവശ്യമാണ്. എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസറും ഉപദേശക സമിതിയുമുണ്ട്. സംവിധാനം ക്രിയാത്മകമായി ഉപയോഗപ്പെടുത്തി സ്ത്രീധന പീഡനങ്ങളും മരണങ്ങളും ഒഴിവാക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ് എന്ന അഭിപ്രായം സ്വരൂപിച്ചായിരുന്നു സെമിനാറിന് സമാപനം.

(പി.ആര്‍.കെ നമ്പര്‍.2193/2021)

 

date