Skip to main content

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നു

 അതീവ ജാഗ്രതയോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍. പൂതക്കുളത്ത് 1444 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകളും ലഭ്യമാക്കി. 13619 പേര്‍ക്ക് ആദ്യ ഡോസ് നല്‍കി. 17053 പരിശോധനകളാണ് ഇതുവരെ നടത്തിയത്. 18 വാര്‍ഡുകളിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
ചിറക്കരയില്‍ ഇന്നലെ (ഓഗസ്റ്റ് 25) 339 പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കി. ഡി.സി.സി യില്‍ 15 പേരും ആശുപത്രിയില്‍ 14 പേരും ചികിത്സയിലുണ്ട്. 265 പേരിലാണ് പരിശോധന നടത്തിയത്. 16 വാര്‍ഡുകളിലും സ്‌ക്വാഡ് പരിശോധനകള്‍ വ്യാപിച്ചിട്ടുണ്ട്.
മയ്യനാട് ഗ്രാമപഞ്ചായത്തില്‍ 11 രോഗികളാണ് ഡി.സി.സിയില്‍ . 22487 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കി. പോരുവഴി ഗ്രാമപഞ്ചായത്തിലെ ഡി സി സിയില്‍ ഒന്‍പതു രോഗികളുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനൗണ്‍സ്‌മെന്റ്കള്‍ തുടരുന്നു.  ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും പഞ്ചായത്ത് മുന്‍കൈയെടുക്കും.
പൂയപ്പള്ളി ഗ്രാമ പഞ്ചായത്തില്‍ വാര്‍ഡുകള്‍ കേന്ദ്രികരിച്ചു ആന്റിജന്‍, ആര്‍. ടി. പി. സി. ആര്‍. പരിശോധനകള്‍ വ്യാപിപ്പിച്ചു. ഇതുവരെ 17375 പേര്‍ക്ക് വാക്സിന്‍ നല്‍കി. കോവിഡ് മൂന്നാം തരംഗം മുന്നില്‍കണ്ടുള്ള മുന്‍കരുതല്‍ നടപടികള്‍ക്കും തുടക്കമായി.
പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ 32924 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഡി. ഗി. സിയില്‍ 14 രോഗികള്‍ ആണുള്ളത്. പുതിയ 10 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. പഞ്ചായത്തിലെ നാല്,അഞ്ച് വാര്‍ഡുകള്‍ കണ്ടയിന്‍മെന്റ് സോണുകള്‍ ആണ്.

(പി.ആര്‍.കെ നമ്പര്‍.2194/2021)

 

date