Skip to main content

യുവജന സഹകരണ സംഘം, വനിതാ സംഘം

 25 യുവജന സഹകരണ സംഘങ്ങൾ ഉദ്ഘാടനത്തിനു തയ്യാറെടുത്തു കഴിഞ്ഞതായി സഹകരണ മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ നടന്ന യോഗം വിലയിരുത്തി. രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു. സെപ്റ്റംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ സഹകരണ സംഘങ്ങൾ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് ആദ്യ സംഘം ഉദ്ഘാടനം ചെയ്യുന്നത്. കോവിഡ് പ്രതിരോധ സാമഗ്രികൾ നിർമ്മിക്കുന്നതിന് 12 വനിതാ സംഘങ്ങളിൽ സംരംഭങ്ങൾ പൂർത്തിയാക്കി ഉൽപ്പാദനം ആരംഭിച്ചു. നെല്ല് സംഭരണ സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയായതായി യോഗം വിലയിരുത്തി. ബൈ ലോ അടക്കമുള്ള കാര്യങ്ങളും വിശദമായി ചർച്ച ചെയ്യും. അടിയന്തരമായി പ്രവർത്തനം തുടങ്ങാൻ ആവശ്യമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
പി.എൻ.എക്‌സ്. 2930/2021
 

date