Skip to main content

രാഷ്ട്രീയ വയോശ്രീ യോജന പദ്ധതി രണ്ടാം ഘട്ടത്തിന് തുടക്കമായി

മുതിർന്ന പൗരന്മാർക്കായി ജില്ലാ ഭരണകൂടം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ അലിംകോയുമായി സഹകരിച്ച് നടപ്പിലാക്കുന്ന രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി.
പ്രവർത്തനങ്ങൾ: 60 വയസിന് മുകളിൽ പ്രായമുള്ള ബി.പി.എൽ കുടുംബങ്ങളിൽ പെട്ടവരോ പ്രതിമാസം 15000 രൂപയിൽ താഴെ വരുമാനം ഉള്ളവരോ ആയ മുതിർന്ന പൗരന്മാർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനുള്ള വിവിധ സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നു.
വീൽ ചെയർ, ക്രച്ചസ്, കണ്ണടകൾ, കൃത്രിമ ദന്തങ്ങൾ (പൂർണമായോ ഭാഗികമായോ), ഊന്നുവടി, വാക്കർ, കേൾവി സഹായ ഉപകരണങ്ങൾ തുടങ്ങിയ 24 തരം ഉപകരണങ്ങൾ ആണ് ആണ് സൗജന്യമായി ലഭിക്കുന്നത്.
60 വയസ്സും അതിന് മുകളിൽ പ്രായവുമുള്ള മുതിർന്ന പൗരൻ ആയിരിക്കണം
ബി.പി.എൽ കാർഡ് ഉടമ അല്ലെങ്കിൽ കുടുംബ മാസ വരുമാനം 15000 രൂപയിൽ താഴെ ഉള്ളവർക്ക് അപേക്ഷിക്കാം.
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ സർക്കാർ, പൊതുമേഖല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും സമാന സേവനങ്ങൾ നേടിയവർ ആകരുത്.
അപേക്ഷകൾ അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈൻ ആയി മാത്രമേ സ്വീകരിക്കൂ.
അപേക്ഷയോടൊപ്പം ആധാർ കാർഡ്, ബി.പി.എൽ റേഷൻ കാർഡ് അല്ലെങ്കിൽ വരുമാന സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് കാർഡ്/ വാർധക്യ പെൻഷൻ രസീത്, ഒരു ഫോട്ടോ എന്നിവ സമർപ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ ഏഴ്. ഓൺലൈൻ ആയി ലഭിക്കുന്ന അപേക്ഷകൾ കേന്ദ്ര സർക്കാർ സ്ഥാപനമായ അലിംകോ പരിശോധിച്ച് അർഹമായ അപേക്ഷകൾ കണ്ടെത്തുന്നു. ഫോൺ: 9387088887

date