Skip to main content

അവാർഡ് ജേതാക്കൾക്കുള്ള സ്‌റ്റൈപ്പന്റിന് അപേക്ഷ ക്ഷണിച്ചു

അസാമാന്യ നേട്ടങ്ങൾ കൈവരിച്ച കുട്ടികൾക്കായി കേന്ദ്രസർക്കാർ നൽകിവരുന്ന നാഷണൽ ചൈൽഡ് അവാർഡ് ഫോർ എക്സപ്ഷണൽ  അച്ചീവ്മെന്റ് കരസ്ഥമാക്കിയ  കുട്ടികൾക്ക്  ഏർപ്പെടുത്തിയ 2020-21 വർഷത്തെ സ്‌റ്റൈപ്പന്റിനുള്ള അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയിൽ കുട്ടിയുടെ പേര്, ജനനതീയ്യതി, മേൽവിലാസം, ഫോൺനമ്പർ, അവാർഡ് ലഭിച്ച വർഷം എന്നിവ രേഖപ്പെടുത്തണം. കൂടാതെ നാഷണൽ അവാർഡ് ഫോർ എക്സപ്ഷണൽ അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ്, ജനനസർട്ടിഫിക്കറ്റ്, ആധാർകാർഡ് എന്നിവയുടെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. കാസർകോട് ജില്ലയിലെ അപേക്ഷകർ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, സിവിൽസ്റ്റേഷൻ, ഡി ബ്ലോക്ക്, രണ്ടാം നില, പി.ഒ വിദ്യാനഗർ, കാസർകോട് എന്ന വിലാസത്തിൽ സെപ്റ്റംബർ എട്ടിന് മുൻപ് അപേക്ഷയും അനുബന്ധരേഖകളും  സമർപ്പിക്കണം.

date