Skip to main content
കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രണ് വീർ ചന്ദ്, ജില്ലാ.പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ എന്നിവർ സന്ദർശിക്കുന്നു

അമ്മയും കുഞ്ഞും ആശുപത്രിയിൽ വൈദ്യുതീകരണ പ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കും

കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രിയിലെ വൈദ്യുതീകരണ പ്രവർത്തികൾ രണ്ടാഴ്ചക്കകം പൂർത്തീകരിക്കാൻ തീരുമാനം. ട്രാൻസ്‌ഫോർമർ സ്ഥാപിക്കൽ പ്രവർത്തിയാണ് ശേഷിക്കുന്നത്. ഇതിനുള്ള ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്. സാങ്കേതിക തടസങ്ങൾ പരിഹരിച്ചു ട്രാൻസ്ഫോർമർ സെപ്റ്റംബർ 20നകം സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതിക്ഷിക്കുന്നത്. ഇതിനായി 1.82 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആശുപത്രിയിലെ പ്രവർത്തികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രണ് വീർ ചന്ദ് എന്നിവർ നേരിട്ടെത്തി വിലയിരുത്തി.

സെപ്റ്റംബർ അവസാനത്തോടെ ആശുപത്രി പ്രവർത്ഥനമരംഭിക്കാൻ കഴിയും വിധം പ്രവർത്തികൾ പൂർത്തിയാക്കാൻ നിർദേശം നൽകി.  ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.കെ.ആർ. രാജൻ,.ഡെപ്യൂട്ടി  ഡി.എം.ഒ ഡോ.എ. ടി. മനോജ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ചന്ദ്രമോഹൻ, പൊതുമരാമത്തു വകുപ്പ് എന്ജിനീയർമാർ തുടങ്ങിയവർ  ഒപ്പമുണ്ടായിരുന്നു.

 

 

date