Skip to main content

നിലമ്പൂരില്‍ റവന്യു ടവര്‍ നിര്‍മാണത്തിന് ഭരണാനുമതി

 

നിലമ്പൂരില്‍ റവന്യു ടവര്‍ നിര്‍മാണത്തിന് 14.125 കോടി രൂപയുടെ ഭരണാനുമതിയായി. നിലമ്പൂര്‍ താലൂക്ക് ഓഫീസിന് സമീപം 50.33 സെന്റ് സര്‍ക്കാര്‍ ഭൂമിയിലാണ് റവന്യു ടവര്‍ നിര്‍മിക്കുന്നത്.  നാല് നിലകളിലായി 3556.74 ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണത്തിലാണ് നിര്‍മാണം. 2016-17 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. കിഫ്.ബി ധനസഹായത്തോട് കൂടിയാണ് നിര്‍മാണം.

date