Skip to main content

ഇന്‍ഷൂറന്‍സ് ഏജന്റ് ഫീല്‍ഡ് ഓഫീസര്‍ നിയമനം

 

മഞ്ചേരി പോസ്റ്റല്‍ ഡിവിഷണില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണതപാല്‍ ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട്് ഏജന്റുമാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. 18നും 50നും ഇടയില്‍ പ്രായമുള്ള സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴില്‍രഹിതര്‍, ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയിലെ മുന്‍ ഏജന്റുമാര്‍, അങ്കണവാടി ജീവനക്കാര്‍, വിമുക്ത ഭടന്മാര്‍, വിരമിച്ച അധ്യാപകര്‍, ജനപ്രതിനിധികള്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവരെ ഡയറക്ട് ഏജന്റുമാരായും ഗവണ്‍മെന്റ് സര്‍വീസില്‍ നിന്ന് വിരമിച്ച 65 വയസിന് താഴെ പ്രായമുള്ളവരെ ഫീല്‍ഡ് ഓഫീസറായും നിയമിക്കും. അപേക്ഷകര്‍ മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസമുള്ളവരായിരിക്കണം. അപേക്ഷകര്‍ വയസ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മൊബൈല്‍ നമ്പറുള്‍പ്പെടെ സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, മഞ്ചേരി പോസ്റ്റല്‍ ഡിവിഷണ്‍ മഞ്ചേരി 676121 എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 10. ഫോണ്‍: 0483 2766840, 8907264209.

date