Skip to main content

നെല്ലുസംഭരണം: മന്ത്രി ജി.ആര്‍.അനിലിന്റെ അധ്യക്ഷതയില്‍ യോഗം ഇന്ന്

 

ജില്ലയിലെ 2021-22 സീസണിലെ നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ഇന്ന് (ഓഗസ്റ്റ് 26) രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ കര്‍ഷക സംഘടനാ പ്രതിനിധികള്‍, പാടശേഖര സമിതി ഭാരവാഹികളുമായും കൂടികാഴ്ച നടത്തും. തുടര്‍ന്ന്  ഉച്ചയ്ക്ക് രണ്ടിന് ഗവ.ഗസ്റ്റ് ഹൗസില്‍ പ്രസ്തുത വിഷയത്തില്‍ ജില്ലയിലെ എം.എല്‍.എമാരുമായി യോഗം നടത്തും. യോഗങ്ങള്‍ക്ക് മുന്നോടിയായി രാവിലെ ഒമ്പതിന് കണ്ണമ്പ്ര പഞ്ചായത്തില്‍ കൊയ്ത്ത് നടക്കുന്ന കാരപ്പൊറ്റ പാടശേഖരം മന്ത്രി സന്ദര്‍ശിക്കും

date