Skip to main content

സര്‍ക്കാര്‍ ഐടിഐ അഡ്മിഷന്‍: ഓണ്‍ലൈന്‍ അപേക്ഷിക്കാം

സംസ്ഥാനത്തെ  104 സര്‍ക്കാര്‍ ഐടിഐകളിലായി 76 ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്ക് സപ്റ്റംബര്‍ 14 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ നിക്കേണ്ടത്. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയും അപേക്ഷിക്കാം. പ്രോസ്പെക്ടസും മാര്‍ഗ്ഗനിര്‍ദേശങ്ങളും വെബ്സൈറ്റിലും പോര്‍ട്ടലിലും ലഭ്യമാണ്. പോര്‍ട്ടലില്‍ തന്നെ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഓണ്‍ലൈനായി 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ.ടി.ഐകളിലും അപേക്ഷിക്കാം. നിശ്ചിത തിയതിയില്‍ ഓരോ ഐ.ടി.ഐയുടെയും വെബ്സൈറ്റില്‍ റാങ്ക് ലിസ്റ്റ്, അഡ്മിഷന്‍ തിയതി എന്നിവ പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റുകള്‍ ഐ.ടി.ഐകളിലും പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ അഡ്മിഷന്‍ വരെയുള്ള വിവരങ്ങള്‍ എസ്.എം.എസ് മുഖേനയും ലഭ്യമാകും. പ്രവേശനത്തിന് അര്‍ഹത നേടുന്നവര്‍ നിശ്ചിത തീയതിക്കുള്ളില്‍ അഡ്മിഷന്‍ ഫീസ് അടയ്ക്കണം. കേരളം മുഴുവന്‍ ഒരേ സമയത്ത് അഡ്മിഷന്‍ നടക്കുന്നതിനാല്‍ മുന്‍ഗണന അനുസരിച്ചുള്ള സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സ്വയം തെരഞ്ഞെടുക്കണം.
 

date