Skip to main content

സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി(ഹോമിയോ)

തിരുവന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ 2021 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി) - 2021 കോഴ്സിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് സ്പെഷ്യല്‍ അലോട്ട്മെന്റ് നടത്തുമെന്ന് ഡയറക്ടര്‍ അറിയിച്ചു.  അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ www.lbscetnre.kerala.gov.in എന്ന വെബ്സൈറ്റില്‍ക്കൂടി രജിസ്റ്റര്‍ ചെയ്ത് പുതിയ ഓപ്ഷനുകള്‍ ഈ മാസം 31ന്  ഉച്ചയ്ക്ക് 12നകം സമര്‍പ്പിക്കണം. അലോട്ട്മെന്റ് ലഭിച്ച് കോളേജുകളില്‍ പ്രവേശനം നേടിയവര്‍  മാറ്റം ആവശ്യമുണ്ടെങ്കില്‍ പുതിയ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം. അപേക്ഷകര്‍ സമര്‍പ്പിച്ചിട്ടുള്ള ഓപ്ഷനുകളെ അടിസ്ഥാനമാക്കിയുള്ള അലോട്ട്മെന്റ് ഓഗസ്റ്റ് 31ന് പ്രസിദ്ധീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 364.  

date