Skip to main content

ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് സമ്പൂര്‍ണ്ണ അംഗത്വ ക്യാമ്പയിന്‍ തുടങ്ങി

 

 

 

ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാതല സമ്പൂര്‍ണ്ണ അംഗത്വ ക്യാമ്പയിന് തുടക്കമായി.  കന്നുകാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനുമാണ് ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചത്.  അംഗത്വ ക്യാമ്പയിന്‍ കാനത്തില്‍ ജമീല എംഎല്‍എ ഉദ്ഘാടനം ചെയ്തു.   അപകട മരണ ധനസഹായ വിതരണം ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഷീബയും കോവിഡ് ധനസഹായ വിതരണം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  കെ.ടി.എം. കോയയും നിര്‍വ്വഹിച്ചു. ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് ജില്ലാ നോഡല്‍ ഓഫീസര്‍  ആര്‍.രശ്മി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

  ചേലിയ ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തില്‍ നടന്ന ചടങ്ങില്‍ പന്തലായനി ബ്ലോക്ക് പ്രസിഡന്റ്  ബാബുരാജ് അധ്യക്ഷത വഹിച്ചു.   ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.കെ. മജീദ്, കുറുവങ്ങാട് ക്ഷീരസംഘം പ്രസിഡന്റ്  ദാമോദരന്‍ മാസ്റ്റര്‍, ക്ഷീര വികസന വകുപ്പ് കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എം.ജീജ എന്നിവര്‍ സംസാരിച്ചു.  ചേലിയ  ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രസിഡന്റ് കെ. ശ്രീധരന്‍ സ്വാഗതവും പന്തലായനി ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ പി. മുഹമ്മദ് നവാസ് നന്ദിയും പറഞ്ഞു.

date