Skip to main content

ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍

 

 

 

ജില്ലയില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ ഉത്തരവിട്ടു. 

 മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് - വാര്‍ഡ് 6,  കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്  - വാര്‍ഡ്് 14 ചുളളിക്കാപറമ്പ് ഈസ്റ്റില്‍പ്പെട്ട അക്കരപറമ്പ് പ്രദേശം,  തിരുവമ്പാടി ഗ്രാമപഞ്ചായത്ത് - വാര്‍ഡ് 16,  ഫറോക്ക് മുന്‍സിപ്പാലിറ്റി - ഡിവിഷന്‍ 5 ലെ കടായിതടം മുതല്‍ മങ്ങാട്ടുനിലം വരെയുളള ഭാഗം,  കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് - വാര്‍ഡ് 8 ലെ  കോണോട്ട് മദ്രസ്സയുടെ വലതുവശത്ത് ചെന്നിലേരി, നൊച്ചമണ്ണില്‍ ഇരിപ്പോടമണ്ണില്‍ എന്നീ ഭാഗങ്ങള്‍മാത്രം,  കൊയിലാണ്ടി മുന്‍സിപ്പാലിറ്റി - വാര്‍ഡ് 21,22,23 കളിലെ കാവുവട്ടം എം യു പി സ്‌കൂള്‍ മുക്ക് മുതല്‍ കാവുംവട്ടം ടൗണ്‍ ഇരുവശവും കണ്ണമ്പത്ത്താഴെ മുക്ക് വരെ ഇരുവശവുമുളള പ്രദേശങ്ങള്‍,  കൊയിലാണ്ടി മുന്‍സിപ്പാലിറ്റി - വാര്‍ഡ് 22 ലെ കണ്ണമ്പത്ത് താഴമുക്ക് മുതല്‍ റോഡിന്റെ കിഴക്ക് ഭാഗം, ചീക്കിലോട്ട്കണ്ടി - എടച്ചംപുറത്ത് മീത്തല്‍ കോളനി വരെയുളള പ്രദേശം, 
 കൊയിലാണ്ടി മുന്‍സിപ്പാലിറ്റി - വാര്‍ഡ് 33 ലെ നാഷണല്‍ ഹൈവേയോട് അഭിമുഖമായി നില്‍ക്കുന്ന സ്ഥലങ്ങളും നഗരസഭാ മാര്‍ക്കറ്റ് ഒഴികെയുളള മുഴുവന്‍ പ്രദേശങ്ങളും  കടലുണ്ടി ഗ്രാമപഞ്ചായത്ത് - വാര്‍ഡ് 17 ലെ വട്ടപറമ്പ സ്‌കൂള്‍ - പട്ടയില്‍ റോഡ് - മടത്തില്‍പടി റോഡ് - വട്ടപട്ടം ചാലിയപടം റോഡ് എന്നീ സ്ഥലങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

കണ്ടെയിന്‍മെന്റ് സോണില്‍പ്പെട്ട എല്ലാവരും കോവിഡ് പരിശോധനയ്ക് വിധേയരാകണമെന്നും കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയ വിവരം സെക്രട്ടറിമാര്‍ ജില്ലാദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കുന്ന മുറക്ക് കണ്ടെയിന്‍മെന്റ് സോണുകള്‍ 7 ദിവസത്തിന് ശേഷം ഒഴിവാക്കുമെന്നും ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

date