Skip to main content

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി മുക്കം നഗരസഭ

 

 

 

മുക്കം മുനിസിപ്പാലിറ്റിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി.  ജനസംഖ്യാനുപാതിക പ്രതിവാര രോഗവ്യാപന തോത് എട്ടിൽ കൂടുതലുള്ള 12 ഡിവിഷനുകളാണ് മുനിസിപ്പാലിറ്റിയിൽ ഉള്ളത്. ഇവിടുങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം.

കടകളിലും മറ്റ് സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി  പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തും. ക്വാറൻ്റയിൻ ലംഘനം നടത്തിയാൽ കർശന  നിയമനടപടികൾ സ്വീകരിക്കും.  ലോക്ഡൗൺ നിയന്ത്രണമുള്ള ഡിവിഷനുകളിൽ ഭക്ഷ്യ വസ്തുക്കൾ, മരുന്ന് ഉൾപ്പെടെയുളള അവശ്യസാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമെ പ്രവർത്തിപ്പിക്കാൻ പാടുള്ളു. ഹോട്ടലുകളിലും റസ്റ്റോറൻ്റുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കുന്നതാണ്. നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് നഗരസഭ ചെയർമാൻ പി. ടി ബാബു ആവശ്യപ്പെട്ടു.

നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ.ചാന്ദിനി, നഗരസഭാ സെക്രട്ടറി എം.കെ ഹരീഷ്, സി.ഐ. കെ.പി അഭിലാഷ്, നോഡൽ ഓഫീസർ സി.കെ ഷാജി, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ മജീദ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രജിതാ പ്രദീപ്, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ടി.അജിത്ത് കുമാർ, സെക്ടറൽ മജിസ്ട്രേറ്റുമാർ, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date