Skip to main content

കെഎസ്ആര്‍ടിസി തിരുവമ്പാടി ഡിപോ നിര്‍മ്മാണത്തിലേക്ക്; സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാകുന്നു

 

 

 

കെഎസ്ആര്‍ടിസി തിരുവമ്പാടി ഡിപോ നിര്‍മ്മാണത്തിന് തടസ്സമായിരുന്ന സാങ്കേതിക പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും നിര്‍മ്മാണം ആരംഭിക്കുന്നതിനും ഗതാഗത വകുപ്പ് മന്ത്രി ആ്ന്റണി രാജുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വെള്ളിയാഴ്ച തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്ന് പഞ്ചായത്ത് ഏറ്റെടുത്ത ഭൂമി കെഎസ്ആര്‍ടിസിക്ക് കൈമാറുന്നതിന് തീരുമാനിക്കും. സെപ്തംബര്‍ അഞ്ചാം തിയതിക്കകം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കും. രജിസ്ട്രേഷന്‍ ഫീസ് കെഎസ്ആര്‍ടിസി  വഹിക്കും.

2016-17 വര്‍ഷത്തില്‍ മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും മൂന്നുകോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചെങ്കിലും സ്ഥലം കൈമാറാത്തതിനാല്‍ ഡിപോ നിര്‍മ്മാണം ആരംഭിക്കാനായില്ല. ഈ പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

ലിന്റോ ജോസഫ് എംഎല്‍എ, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, കലക്ടര്‍ ഡോ. എന്‍ തേജ്ലോഹിത് റെഡ്ഡി്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് മേഴ്സി പുളിക്കാട്ട്, കെഎസ്ആര്‍ടിസി  ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍,ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date