Skip to main content

തിരുവമ്പാടി മണ്ഡലം എംഎല്‍എ ഫണ്ട്  അവലോകനയോഗം ചേര്‍ന്നു

 

 

 

തിരുവമ്പാടി നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട്  ്രപാദേശിക വികസനഫണ്ട് വിനിയോഗിച്ചുള്ള പ്രവൃത്തികളുടെ അവലോകന യോഗം ലിന്റോ ജോസഫ് എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. നിര്‍മ്മാണ കാലാവധിക്കുള്ളില്‍ തന്നെ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് എന്നും കാലാവധി ദീര്‍ഘിപ്പിക്കുന്നത് ബന്ധപ്പെട്ടവരെ അറിയിച്ചതിനു ശേഷം മതിയെന്നും തീരുമാനിച്ചു. ഓരോ പ്രവൃത്തികളും പ്രത്യേകമായെടുത്ത് പരിശോധിച്ച് നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് യോഗം തീരുമാനിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിസി ജനറല്‍ രാംദാസ്, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ പി മനോജന്‍, നിര്‍വഹണ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

date