Skip to main content

റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചു

 

 

 

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ  കിണാശ്ശേരി മത്സ്യമാര്‍ക്കറ്റിന് സമീപത്തെ പി.സി നമ്പ്രു പണിക്കര്‍ റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍  തുറമുഖ വകുപ്പ്  മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചു. ജൂണ്‍ മാസത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച  പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ മന്ത്രി  നിര്‍ദ്ദേശം നല്‍കി. പൊക്കുന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഈസ്സ അഹമ്മദ്, കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ മറ്റ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

date