Skip to main content

നടുവണ്ണൂർ വോളിബോൾ അക്കാദമിയുടെ നിർമാണ പ്രവൃത്തി അവസാനഘട്ടത്തിലേക്ക്

 

 

 

 

നടുവണ്ണൂർ വോളിബോൾ അക്കാദമിയുടെ പ്രവൃത്തി പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് അഡ്വ.കെ.എം സച്ചിൻ ദേവ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. അക്കാദമിയുടെ പ്രവൃത്തി അവസാനഘട്ടത്തിലാണ്. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ്റയും,  ടി.പി രാമകൃഷ്ണൻ എം എൽ എയുടെയും നിർദ്ദേശപ്രകാരമാണ്  യോഗം ചേർന്നത്.

രണ്ട് ഇൻഡോർ കോർട്ടിന്റെ ഫ്ലോറിംഗ് പ്രവൃത്തിയാണ് ഇനി ചെയ്യാനുള്ളത്. മേപ്പിൾ വുഡ് ഉപയോഗിച്ചാണ് ഫ്ലോറിംഗ്. പരിശീലനത്തിലേർപ്പെടുന്നവർക്ക് അപകടം സംഭവിക്കാതിരിക്കാൻ ടറാ ഫ്ലക്സ് വിരിക്കും. രണ്ട് ഭാഗത്തുള്ള ഗ്രൗണ്ട് വാൾ നിർമ്മിക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാറിലേക്ക് സമർപ്പിക്കും.

അക്കാദമിയിലെ മൾട്ടി ജിം, മറ്റ് ഫർണിച്ചറുകൾ, അടുക്കളയിലേക്ക് ഉപകരണങ്ങൾ, ആവശ്യമായ ജീവനക്കാർ എന്നിവ സംമ്പന്ധിച്ച കാര്യങ്ങൾ ചർച്ച ചെയത് പ്രപ്പോസൽ സർക്കാറിലേക്ക് സമർപ്പിക്കാൻ തീരുമാനിച്ചു.

യോഗത്തിൽ സംസ്ഥാന സ്പോട്സ് കൗൺസിൽ പ്രസിഡണ്ട് മേഴ്സി കുട്ടൻ, സ്പോർട്സ് എഞ്ചിനിയറിംഗ് വിംഗ് ചീഫ് എഞ്ചിനീയർ രാജീവ്, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ടി.എം ശശി, മുൻ സ്പോട്സ് കൗൺസിൽ പ്രസിഡണ്ട് ടി.പി ദാസൻ, അക്കാദമി സെക്രട്ടറി കെ.വി ദാമോദരൻ മാസ്റ്റർ, ട്രഷറർ ഒ.എം കൃഷ്ണകുമാർ, കായിക വകുപ്പിൻ്റേയും കിറ്റ്കോയുടെയും എഞ്ചിനിയർമാർ, യു.എൽ.സി.സി.എസ്സിന്റെ  പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date