Skip to main content

കണ്ടെയിന്‍മെന്റ് സോണില്‍നിന്നും ഒഴിവാക്കി

 

 

 

 

 കൂടുതല്‍ പേര്‍ക്ക് രോഗബാധ ഇല്ലാത്തതിനാലും രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ക്ക് കോവിഡ് പരിശോധന പൂര്‍ത്തിയായ സാഹചര്യത്തിലും ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ 14,19,  
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ 19, കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ 3, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 10, ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ 6, കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 10, മടവൂര്‍ ഗ്രാമപഞ്ചായത്തിലെ 11 നമ്പര്‍ വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്നും ഒഴിവാക്കിയതായി ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.  

വാര്‍ഡുകളില്‍ ജാഗ്രത തുടരുകയും തദ്ദേശസ്വയംഭരണ സ്ഥാപന ആരോഗ്യവിഭാഗത്തിന്റെയും പോലീസിന്റെയും നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യണം. മാര്‍ക്കറ്റുകളിലും മറ്റു പൊതുസ്ഥലങ്ങളിലും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്നത് നിയന്ത്രിക്കണം.  ഈ വാര്‍ഡില്‍ താമസിക്കുന്നവര്‍ വാര്‍ഡിന് പുറത്തേക്ക് അനാവശ്യയാത്രകള്‍ ഒഴിവാക്കേണ്ടതും കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമായി പാലിക്കേണ്ടതുമാണെന്നും ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

date