Skip to main content

ജൈവ കീടരോഗ നിയന്ത്രണോപാധികളും വളങ്ങളും വില്‍പനക്ക്

 

 

കാര്‍ഷിക സര്‍വ്വകലാശാലയുടെ വിവിധ ജൈവ കീടനിയന്ത്രണോപാധികള്‍, ജീവാണു വളങ്ങള്‍, ജൈവ വളങ്ങള്‍ എന്നിവ വേങ്ങേരിയിലെ കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ വില്‍പനക്ക്.  രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചു സസ്യങ്ങളുടെ വളര്‍ച്ച കൂട്ടുന്ന സ്യൂഡോമോണാസ്, ട്രൈക്കോഡെര്‍മ, പത്തു ഗ്രോ ബാഗിന് ആവശ്യമായ എല്ലാ വളക്കൂട്ടുകളും അടങ്ങിയ ഏക കിറ്റ്, മീലിമൂട്ട, നിമാവിരകള്‍ എന്നിവയ്ക്ക് എതിരെയുള്ള  പോച്ചോണിയ, പെസീലിയോമൈസസ്, ജൈവ പൊട്ടാഷ് വളമായ ബയോപൊട്ടാഷ്, ബ്യൂവേറിയ, പച്ചക്കറിക്കുള്ള മൈക്രോ ന്യൂട്രിയന്റ് മിക്സ് സമ്പൂര്‍ണ, പച്ചക്കറി വിത്തുകളായ ചീര,വെണ്ട, പാവല്‍, പടവലം, മത്തന്‍, വള്ളിപ്പയര്‍, വഴുതന, പീച്ചില്‍, കമ്പോസ്റ്റ് വളങ്ങള്‍, മാവിനും പച്ചക്കറികള്‍ക്കും ഉള്ള കായീച്ചക്കെണി, നീരൂറ്റിക്കുടിക്കുന്ന പ്രാണികള്‍ക്ക് എതിരെയുള്ള ജൈവകീടനാശിനി രക്ഷ, ചിപ്പി കൂണ്‍ വിത്ത്,  വിവിധ  വിളകളെ സംബന്ധിച്ചുള്ള സര്‍വകലാശാല പുസ്തകങ്ങള്‍ എന്നിവ ഇവിടെ നിന്നും ലഭിക്കും.  കേരള കാര്‍ഷിക സര്‍വകലാശാല ഉല്‍പ്പന്നങ്ങളായ നാരങ്ങ -പൈനാപ്പിള്‍-പപ്പായ -ഉണക്കമാങ്ങ അച്ചാറുകള്‍, മാങ്ങ- പൈനാപ്പിള്‍-ഇഞ്ചി-പാഷന്‍ ഫ്രൂട്ട് -പച്ചമാങ്ങാ സ്‌ക്വാഷുകളും മഞ്ഞള്‍പൊടി, ചുക്കുപൊടി എന്നിവയും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  0495 2935850.

date