Skip to main content

ബേപ്പൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് മൊബൈൽ ഫ്രീസർ കൈമാറി

 

 

 

ബേപ്പൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് മൊബൈൽ ഫ്രീസർ കൈമാറുന്നതിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. നടുവട്ടം പാലിയേറ്റീവ് ക്ലിനിക്കിൽ വെച്ച് നടന്ന ചടങ്ങിൽ ചെയർപേഴ്സൺ കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ നവാസ്, സുരേഷ്, ഗിരിജ ടീച്ചർ, ബേപ്പൂർ പ്രവാസി അസോസിയേഷൻ സെക്രട്ടറി ടി വി അബ്ദുൽ അസീസ്, അഡ്വ എടുത്തോടി രാധാകൃഷ്ണൻ, ബേപ്പൂർ പാലിയേറ്റീവ് കെയർ സൊസൈറ്റി സെക്രട്ടറി സി കെ പ്രകാശൻ, പ്രസിഡൻറ് പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.

 

date