Skip to main content

ഗുരുപൂജ  പുരസ്‌കാര വിതരണം  ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക്

കേരള സംഗീത നാടക അക്കാദമിയുടെ 2020 ലെ  ഗുരുപൂജ പുരസ്‌കാര  വിതരണം ഇന്ന് (ഓഗസ്റ്റ് 31) ഉച്ചയ്ക്ക് മൂന്ന് മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി നിർവഹിക്കും. വിവിധ കലാരംഗത്ത് സംഭാവനകൾ നൽകിയ 19 പേർക്കാണ് മന്ത്രി ഗുരുപൂജ പുരസ്‌കാരങ്ങൾ സമർപ്പിക്കുക. ചടങ്ങിൽ അക്കാദമി ചെയർപേഴ്‌സൺ കെ.പി.എ.സി ലളിത  അധ്യക്ഷത വഹിക്കും. അക്കാദമി നിർവ്വാഹക സമിതി അംഗം ഡോ രാജശ്രീ വാര്യർ ഗുരുപൂജ പുരസ്‌കാര  ജേതാക്കളെ പരിചയപ്പെടുത്തും. അക്കാദമി നിർവ്വാഹക സമിതി അംഗം വിദ്യാധരൻ മാസ്റ്റർ സ്വാഗതവും അക്കാദമി ജൂനിയർ സൂപ്രണ്ട് ഷാജി ജോസഫ് നന്ദിയും പറയും. പൂർണ്ണമായും കോവിഡ് ചട്ടങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. പുരസ്‌കാര ജേതാക്കൾക്കും  രേഖാമൂലം അറിയിപ്പ് കിട്ടിയവർക്കും മാത്രമായിരിക്കും  പരിപാടിയിൽ പ്രവേശനം. പൊതുജനങ്ങൾക്ക് പരിപാടിയിൽ പ്രവേശനം  ഉണ്ടായിരിക്കില്ലെന്ന് അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരൻ പഴശ്ശി അറിയിച്ചു.
പി.എൻ.എക്‌സ്. 2988/2021

date