Skip to main content

'നൂറ് ദിനം നൂറ് പുസ്തകങ്ങൾ' സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രകാശനം ചെയ്യും

100 ദിനം-100 പുസ്തകം-പുസ്തകക്കാലം എന്ന നാമധേയത്തിലുള്ള   കേരള സംഗീത നാടക അക്കാദമിയുടെ ബൃഹത്തായ പുസ്തക പ്രസിദ്ധീകരണ പദ്ധതിയുടെ  ഭാഗമായി പുറത്തിറക്കുന്ന നൂറ് പുസ്തകങ്ങളിൽ ആദ്യത്തെ നാല് പുസ്തകങ്ങൾ, സാംസ്‌കാരിക വകുപ്പ്  മന്ത്രി സജി ചെറിയാൻ അക്കാദമി പുരസ്‌കാര വിതരണ ചടങ്ങിൽ പ്രകാശനം ചെയ്യും.  ബിനു.എം പള്ളിപ്പാടിന്റെ  ചെങ്ങന്നൂരാതിപ്പാട്ട്, കെ എ ശങ്കരന്റെ  ഉത്തരേന്ത്യൻ സംഗീതധാര, ടി എം എബ്രഹാമിന്റെ എൻ എൻ പിള്ള , വി.ഡി പ്രേമപ്രസാദിൻറെ നാടകപ്പാതയിലെ വഴിവിളക്കുകൾ  എന്നീ പുസ്തകങ്ങളാണ് ചടങ്ങിൽ പ്രകാശനം ചെയ്യുക. അക്കദമി പ്രോഗ്രാം  ഓഫീസർ വി.കെ അനിൽകുമാർ പുസ്തക പരിചയം നടത്തും. സംസ്ഥാന സർക്കാറിൻറെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് അക്കാദമി 100 പുസ്തകങ്ങൾ  പുറത്തിറക്കുന്നത്
പി.എൻ.എക്‌സ്. 2989/2021

date