Skip to main content

കോവാക്‌സിന്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ 28 ന്

ജില്ലയില്‍  കോവാക്‌സിന്‍ രണ്ടാം ഡോസ് എടുക്കാന്‍ സമയമായ മുഴുവനാളുകളും ആഗസ്ത് 28 ന് ജില്ലയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തി  സ്‌പോട്ട് അഡ്മിഷന്‍ എടുത്തു വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.ആര്‍.രാജന്‍ അറിയിച്ചു.  വാക്‌സീന്‍ നല്‍കുന്നതിന് ജില്ലയില്‍  28  സ്ഥാപനങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.  ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി സ്ലോട്ട് ലഭിക്കുന്നവര്‍ക്ക് കോവിഷില്‍ഡ് വാക്‌സിനും ലഭിക്കും. വാക്‌സിനേഷന്‍ സംബന്ധമായ വിവരങ്ങള്‍ക്ക്   9061078 026  എന്ന നമ്പറില്‍ ബന്ധപ്പെടാം.

28 ന്  ജില്ലയില്‍ കോവാക്‌സിന്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:  

കാഞ്ഞങ്ങാട് ജില്ലാശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, ബേഡഡുക്ക താലൂക്ക് ആശുപത്രി, മംഗല്‍പ്പാടി താലൂക്ക് ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി, പൂടംകല്ല്  താലൂക്ക് ആശുപത്രി,  മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രം, ബദിയടുക്ക സാമൂഹികാരോഗ്യ കേന്ദ്രം, ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം, കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം, മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രം, പെരിയ സാമൂഹികാരോഗ്യ കേന്ദ്രം, ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രം,   ചിറ്റാരിക്കല്‍ കുടുംബാരോഗ്യ കേന്ദ്രം, കരിന്തളം കുംബാരോഗ്യ കേന്ദ്രം, കുംബഡാജെ കുംബാരോഗ്യ കേന്ദ്രം, കയ്യൂര്‍ കുംബാരോഗ്യ കേന്ദ്രം, മടിക്കൈ കുംബാരോഗ്യ കേന്ദ്രം, പടന്ന കുടുംബാരോഗ്യ കേന്ദ്രം, ഉദുമ കുടുംബാരോഗ്യ കേന്ദ്രം, മെഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം, ആനന്ദാശ്രമം പ്രാഥമികാരോഗ്യ കേന്ദ്രം,  കൊന്നക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം, മധൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രം, അജാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, പെര്‍ള പ്രാഥമികാരോഗ്യ കേന്ദ്രം, തൈക്കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം,

date