Skip to main content

മത്സ്യ കൃഷി വിളവെടുപ്പ് നടത്തി

 

ഫിഷറീസ് വകുപ്പിന്റെ  ജനകീയ മത്സ്യ കൃഷി 2020 -21 പദ്ധതി പ്രകാരം പെരിന്തല്‍മണ്ണ നഗരസഭയിലെ കര്‍ഷക വി.പി സിന്ധുവിന്റെ കാവുംപുറത്തുഫാമില്‍ മത്സ്യ കൃഷി വിളവെടുപ്പ് നടത്തി. നജീബ് കാന്തപുരം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി.ഷാജി അധ്യക്ഷനായി  ഫിഷറീസ് ഓഫീസര്‍ പി. അബ്ദുല്‍ വസിം, പ്രമോട്ടര്‍മാരായ വി.എം  അബ്ദുല്‍ നവാസ്, സി.കെ വിനീത, ഇഖ്ബാല്‍ എന്നിവര്‍ പങ്കെടുത്തു.

date