Skip to main content

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ വിതരണം ചെയ്തു

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ആഗോള യുവജന സംഘടനയായ ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ (ജെ.സി.ഐ) പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് നല്‍കി. സ്റ്റാഫ് യുണൈറ്റഡ് ഫണ്ട് തായ്വാന്റെ സഹകരണത്തോടെയാണ് ജെ.സി.ഐ ഇന്ത്യ ഫൌണ്ടേഷന്‍ നല്‍കിയ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ജില്ലാ ആശുപത്രിയിലേക്ക് നല്‍കിയത്.  നജീബ് കാന്തപുരം എം.എല്‍.എ ആശുപത്രി ആര്‍.എം.ഒ ഡോ. അബ്ദുല്‍ റസാഖിനു ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ കൈമാറി. ആശുപത്രിയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍  ഏറ്റവും കൂടുതല്‍ സഹായകമാകുന്ന ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നല്‍കിയ ജെ.സി.ഐ പ്രവര്‍ത്തകരെ എം.എല്‍.എ അനുമോദിച്ചു.
 

നിലവില്‍ ഒരു ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററാണ് ജെ.സി.ഐ ജില്ലാ ആശുപത്രിയിലേക്ക് നല്‍കിയിട്ടുള്ളത്. ജെ.സി.ഐ മേഖല  പ്രോഗ്രാം ഡയറക്ടര്‍ രജീഷ് നായര്‍,  ധനരാജ്, മേഖല ഓഫീസര്‍ സുബൈറുല്‍ അവാന്‍, ജെ.സി.ഐ പെരിന്തല്‍മണ്ണ പ്രസിഡന്റ് ബിനു ബാഷിദ്, ജെ.സി.ഐ കര്‍ക്കിടാംകുന്ന് പ്രസിഡന്റ് ഡോ.  ഒ.ഫസല്‍ റഹ്‌മാന്‍, ഡോ. നസ്രീന്‍ ഫസല്‍, ജിജോ ദേവസ്യ, പി.എസ്.കെ ഉമ്മര്‍ ഫാറൂഖ്, നഴ്‌സിങ് സൂപ്രണ്ട് രജനി, പി.ആര്‍.ഒ ഷോണ്‍ കെ.ജോസ് എന്നിവര്‍ പങ്കെടുത്തു.

date