Skip to main content

ഭൂമി വിട്ടു നല്‍കിയവരുടെ നഷ്ടപരിഹാരം വേഗത്തിലാക്കും-മന്ത്രി

വനാതിര്‍ത്തികളില്‍ നിന്നും ഭൂമി വിട്ടുകൊടുത്തവര്‍ക്ക് നഷ്ടപരിഹാരത്തുക അനുവദിക്കുന്നത് സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് ഫോറസ്റ്റ് റേഞ്ച് തലത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ യോഗം ചേരും. ജില്ലയില്‍ നിരവധി പേരുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കാറഡുക്കയിലെ 86കാരിയായ നാരായണിയമ്മയുടെ പ്രശ്നം പരിഗണനയിലാണ്. ഇവരുടെ രേഖകളുടെ അവസാന വട്ട പരിശോധനകള്‍ നടക്കുന്നുണ്ട്. ഇവര്‍ക്ക് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

date