Skip to main content

വാട്ടര്‍ ഷെഡ് മാനേജ്‌മെന്റില്‍  ഡിപ്ലോമ

മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പിന്റെ സംസ്ഥാനതല പരിശീലന സ്ഥാപനമായ ചടയമംഗലം നീര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്ര (IWDM-K) ത്തില്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണി വേഴ്‌സിറ്റിയുടെ (ഇഗ്നോ)2021 വര്‍ഷത്തേക്ക് വാട്ടര്‍ഷെഡ് മാനേജ്‌മെന്റില്‍ ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
അടിസ്ഥാനയോഗ്യത: പ്ലസ് ടു തത്തുല്യ യോഗ്യത അല്ലെങ്കില്‍ ബി.പി.പി. 10600 രൂപയാണ് കോഴ്‌സിന്റെ ആകെ ഫീസ്. അപേക്ഷകള്‍ ആഗസ്റ്റ് 31 ന് മുന്‍പായി http://www.ignou.ac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം. സംസ്ഥാന നീര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രം, ചടയമംഗലം, കൊല്ലം ജില്ല ഫോണ്‍: 0471-2476020, 0474-2475051 9446446632, 9567305895, മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ ഡയറക്ടറേറ്റ്, തിരുവനന്തപുരം.ഫോണ്‍: 0471 2778760,2778761
 

date