Skip to main content

ആസാദി കാ അമൃത് മഹോത്സവ്: ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ നടത്തി

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ സംഘടിപ്പിച്ചു. ഒരു വര്‍ഷം നീളുന്ന ആസാദി കാ അമ്യത് മഹോത്സവത്തിന്റെ ഭാഗമാണ് പരിപാടി നടന്നത്. നെഹ്‌റു യുവകേന്ദ്ര, ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ എന്നിവ ജില്ലയിലെ  വിവിധ ക്ലബുകളുമായി ചേര്‍ന്നാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. കോട്ടക്കുന്ന് കാസ്‌ക ക്ലബില്‍ നടത്തിയ ജില്ലാ തല പരിപാടി രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. ആലംപാടി   അറ്റ്‌ലസ് സ്റ്റാര്‍   ക്ലബ് പരിസരത്ത് ആരംഭിച്ച കൂട്ടയോട്ടം എന്‍. എ. നെല്ലിക്കുന്ന് എം. എല്‍. എ. ഫ്ലാഗ് ഓഫ് ചെയ്തു. നെഹ്‌റു യുവകേന്ദ്ര ജില്ല യൂത്ത് ഓഫീസര്‍ അഭയ് ശങ്കര്‍, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ബിജു മാത്യു, വിവിധ ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍  സംബന്ധിച്ചു. ജില്ലയില്‍ പള്ളിക്കര, എണ്ണപ്പാറ, റാണിപുരം എന്നിവിടങ്ങളിലുംവിവിധ ക്ലബുകള്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.

date