Skip to main content

അതിഥിത്തൊഴിലാളികൾക്ക് വാക്സിനേഷൻ നടത്തി

 

 

 

മങ്കട ഗ്രാമപഞ്ചായത്തിൽ വിവിധ ക്വാർട്ടേഴ്സുകളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന 400 അന്യസംസ്ഥാനക്കാരായ തൊഴിലാളികൾക്ക് വാക്സിനേഷൻ ക്യാമ്പ്സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെയും മങ്കട സി.എച്ച്. സിയുടെയും നേതൃത്വത്തിലാണ് ക്യാമ്പ്. മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. അസ്ഗറലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മങ്കട ഐ.എം.എസ് ഓഡിറ്റോറിയത്തിൽ രാവിലെ ഒൻപതര മുതൽ ഉച്ചക്ക്‌  രണ്ടു വരെയായിരുന്നു ക്യാമ്പ്. 

 

 സ്ഥിരം സമിതി അധ്യക്ഷന്മാരായ അബ്ബാസ് പൊട്ടേങ്ങൽ, ശരീഫ് ചുണ്ടയിൽ മറ്റു അംഗങ്ങൾ, സി.എച്ച്.സി യിലെ ജീവനക്കാർ ആർ. ആർ.ടി വളണ്ടിയർമാർ എന്നിവർ ക്യാമ്പിന്  നേതൃത്വം നൽകി.  ബാക്കി വരുന്നഅതിഥിതൊഴിലാളികൾക്ക് അടുത്ത ആഴ്ച വാക്സിനേഷൻ നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

date