Skip to main content

ദേശീയ നേത്രദാന പക്ഷാചരണത്തിന് ബുധനാഴ്ച തുടക്കം

ദേശീയ നേത്രദാന പക്ഷാചരണത്തിന് ബുധനാഴ്ച (ആഗസ്ത് 25) ജില്ലയില്‍ തുടക്കമാകും. പക്ഷാചരണത്തിന്റെ  ജില്ലാതല ഉദ്ഘാടനം ഉച്ചക്ക് 12 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്  നിര്‍വ്വഹിക്കും. കണ്ണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍, സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, നേത്രദാനത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുകയാണ് പക്ഷാചരണത്തിന്റെ ലക്ഷ്യം. നേത്രദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി പൊതുജനങ്ങളെയും സന്നദ്ധ സംഘടനകളേയും ഉള്‍പ്പെടുത്തി വിവിധ ബോധവല്‍ക്കരണ പരിപാടികളാണ് സെപ്തംബര്‍ എട്ടു വരെ ജില്ലയില്‍ സംഘടിപ്പിക്കുക.
ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ക്ലാസുകള്‍, വെബ്ബിനാറുകള്‍, ബോധവല്‍ക്കരണം എന്നിവയാണ് ജില്ലയില്‍ സംഘടിപ്പിക്കുക

date