Skip to main content

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ തിങ്കള്‍ (ആഗസ്ത് 30) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പെരിങ്ങോം താലൂക്കാശുപത്രി, കണ്ണാടിപ്പറമ്പ് അഗ്രോ ക്ലിനിക് വാര്‍ഡ്, ഇരിക്കൂര്‍ സാമൂഹികാരോഗ്യകേന്ദ്രം, ചെറുതാഴം കുടുംബാരോഗ്യകേന്ദ്രം, ചെറുകുന്ന് തറ ബോര്‍ഡ് സ്‌കൂള്‍, കല്ലിക്കണ്ടി അല്‍ ഇസ്ലാഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍,  മുഴക്കുന്ന് പലപള്ളി മദ്രസ്സാ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും മുഴപ്പിലങ്ങാട് വയോജന വിശ്രമകേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും മേലൂര്‍ ഈസ്റ്റ് ബേസിക് യുപി സ്‌കൂളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു
 

date