Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 27-08-2021

പ്രവേശനത്തിന് അപേക്ഷിക്കാം

പുതുതായി ആരംഭിക്കുന്ന ആണ്‍കുട്ടികള്‍ക്കായുള്ള പെരിങ്ങോം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ്സിലേക്കുള്ള (മലയാളം മീഡിയം) പ്രവേശന നടപടികള്‍ തുടങ്ങി. നാലാംക്ലാസ്സ് വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍വര്‍ഷത്തെ പരീക്ഷയില്‍ ലഭിച്ച ഗ്രേഡ് സംബന്ധിച്ച പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കാം.  കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. അപേക്ഷകള്‍ ജാതി, കുടുംബവാര്‍ഷിക വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ ആറിനകം നല്‍കണം.  
നിശ്ചിത മാതൃകയിലുള്ള അപേക്ഷ കണ്ണൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, കണ്ണൂര്‍, എടക്കാട്, ഇരിക്കൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, കല്ല്യാശ്ശേരി, പാനൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ പട്ടികജാതി വികസന ആഫീസിലോ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍മാരെയോ, എസ്‌സി പ്രമോട്ടര്‍മാരെയോ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍- 0497 2700596, 9747356496.

അപേക്ഷ ക്ഷണിച്ചു

ഗവ.വനിത ഐടിഐയില്‍ കേന്ദ്ര ഗവ.അംഗീകാരമുള്ള എന്‍സിവിറ്റി കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള ഡ്രഫ്റ്റ്മാന്‍, സിവില്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍, ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ്, എന്നീ ട്രേഡുകളിലേക്കും, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി എന്നീ ട്രേഡുകളിലേക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിവിധ വിഭാഗങ്ങള്‍ക്ക് നിലവിലുള്ള സംവരണത്തിന് പുറമെ മുന്നോക്ക വിഭാഗത്തില്‍പ്പെട്ടവരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണവും ലഭിക്കും. പ്രവേശനം ലഭിക്കുന്നവര്‍ക്ക് സൗജന്യ ഉച്ച ഭക്ഷണം ഉണ്ടായിരിക്കും. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും, https://det.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഉള്ള ലിങ്ക് വഴിയും സെപ്തംബര്‍ 14 വൈകിട്ട് അഞ്ചു മണിക്കകം അപേക്ഷ നല്‍കണം. ഫോണ്‍: 0497 2835987, 9496360743. ബന്ധപ്പെടുക.

വ്യവസായ മന്ത്രിയുടെ അദാലത്ത്; പരാതി സമര്‍പ്പിക്കാം

സംസ്ഥാനത്തെ വ്യവസായ മേഖലയിലെയും ഖനന മേഖലയിലെയും സംരംഭകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ സപ്തംബര്‍ 13ന് ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ മീറ്റ് ദി മിനിസ്റ്റര്‍ പരിപാടി നടത്തും. രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് അദാലത്ത്. സംരംഭകര്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍, വായ്പാ വിതരണം, വിവിധ വകുപ്പുകളില്‍ നിന്നുള്ള അനുമതികള്‍, ലൈസന്‍സുകള്‍, തടസ്സങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരിഗണനാര്‍ഹമായ പരാതികള്‍ തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ മിനി സിവില്‍ സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന താലൂക്ക് വ്യവസായ ഓഫീസുകളിലോ, കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് സമീപമുള്ള ജില്ലാ വ്യവസായ കേന്ദ്രത്തിലോ നേരിട്ട് നല്‍കാം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് പരാതി സ്വീകരിക്കുക. ഇതിന് പുറമെ industrieskannur@gmail.com എന്ന ഇമെയിലിലും പരാതികള്‍ അയക്കാം. ഫോണ്‍ 0497 2700928, 9495361808, 9446735135.

ഓണ്‍ലൈന്‍ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി

കണ്ണൂര്‍ റീജ്യണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി നടത്തുന്നു. സപ്തംബര്‍ ഒമ്പതിന്  രാവിലെ 10.30 മുതല്‍ ഒരു മണി വരെ ഓണ്‍ലൈനായാണ് ഗുണഭോക്താക്കള്‍ക്കായി 'നിധി താങ്കള്‍ക്കരികെ' എന്ന പേരില്‍ പരാതി പരിഹാര സമ്പര്‍ക്കം നടത്തുന്നത്. കണ്ണൂര്‍, കാസര്‍കോട്, മാഹി കേന്ദ്ര ഭരണ പ്രദേശത്തെയും ഇപിഎഫ് അംഗങ്ങള്‍ക്കും ഇപിഎഫ് പെന്‍ഷണര്‍മാര്‍ക്കും, അടുത്തുതന്നെ പെന്‍ഷനാകുന്ന അംഗങ്ങള്‍ക്കും, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ക്കും, സ്ഥാപന ഉടമകള്‍ക്കും/പ്രതിനിധികള്‍ക്കും പരാതി പരിഹാര പരിപാടിയില്‍ പങ്കെടുക്കാം.  പി എഫ് അക്കൗണ്ട് നമ്പര്‍/പിപിഒ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുള്ള വിശദ പരാതികള്‍ സപ്തംബര്‍ മൂന്നിനകം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍, പ്രാദേശിക കാര്യാലയം, വി കെ കോപ്ലക്‌സ്, ഫോര്‍ട്ട് റോഡ്, കണ്ണൂര്‍ -670001 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0497 2712388.

ഐ ടി ഐ പ്രവേശനം

മാടായി ഗവ ഐ ടി ഐ യില്‍ ഈ അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എന്‍ സി വി ടി അഫിലിയേഷനുള്ള ഒരു വര്‍ഷത്തെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിങ് അസിസ്റ്റന്റ് , രണ്ട് വര്‍ഷത്തെ ഇലക്ട്രിഷ്യന്‍, സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ട്രേഡുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കണം.അപേക്ഷാ ഫീസ് 100 രൂപ. അപേക്ഷ https://itiadmissions.kerala.gov.in വഴിയും https://det.kerala.gov.in വഴിയും സമര്‍പ്പിക്കാം. ഫോണ്‍: 0497 2876988.

പോളിടെക്‌നിക് ഡിപ്ലോമ; ഐഎച്ച്ആര്‍ഡി കോളേജുകള്‍ ഉള്‍പ്പെടുത്താന്‍ അവസരം

മൂന്നുവര്‍ഷത്തെ ഡിപ്ലോമ കോഴ്‌സുകളിലേക്ക് നിലവില്‍ അപേക്ഷ നല്‍കിയവര്‍ക്കും ഐഎച്ച്ആര്‍ഡി പോളിടെക്‌നിക് കോളേജുകള്‍ ഓപ്ഷനില്‍ ഉള്‍പ്പെടുത്തുവാന്‍ കഴിയാതെ പോയവര്‍ക്കും അപേക്ഷയിലെ തിരുത്തല്‍ ഉള്‍പ്പെടെ ഓപ്ഷന്‍ പുനക്രമീകരിക്കാന്‍ സപ്തംബര്‍ രണ്ടുവരെ അവസരം. വിശദാംശങ്ങള്‍ക്ക് തൊട്ടടുത്തുള്ള ഐഎച്ച്ആര്‍ഡി പോളിടെക്‌നിക് ഹെല്‍പ് ഡസ്‌കില്‍ ബന്ധപ്പെടുക. ഫോണ്‍ 0471 2322985.

പച്ചക്കറി കൃഷി വിളവെടുത്തു

കല്യാശ്ശേരി  ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ പച്ചക്കറി കൃഷി വിളവെടുത്തു. കല്യാശ്ശേരി ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.  ഭരണസമിതിയും ജീവനക്കാരും സംയുക്തമായാണ് സുഭിക്ഷ കേരളം പദ്ധതി യുടെ ഭാഗമായി 200 ഓളം ചട്ടികളില്‍ പച്ചക്കറികൃഷി ഒരുക്കിയത്. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്.
വെണ്ട, പയര്‍, വഴുതന, പച്ചമുളക്, തക്കാളി, ചീര എന്നിവയാണ് കൃഷി ചെയ്തത്. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ്  പ്രസിഡണ്ട് ഡി വിമല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രേഷ്മ പരാഗന്‍, പി പി ഇബ്രാഹിം കുട്ടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ സുരേന്ദ്രന്‍, ജോയിന്റ് ബി ഡി ഒ കെ സി ശശീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചൈല്‍ഡ് ലൈനില്‍ ജോലി ഒഴിവ്

ചൈല്‍ഡ് ലൈനിലേക്ക് അപേക്ഷ ക്ഷണിച്ചു. എം എസ് ഡബ്ല്യു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അപേക്ഷയും ആഗസ്ത് 29 ഞായര്‍ വൈകിട്ട് മൂന്ന് മണിക്കകം  hr.tsss.tly@gmail.com ലേക്ക് അയക്കണം. തെരഞ്ഞടുക്കപ്പെടുന്നവര്‍ക്കുള്ള ഇന്റര്‍വ്യു ആഗസ്ത് 30 രാവിലെ 10 മണിക്ക്് നടക്കും. ഫോണ്‍: 04972 2708474, 2706474.

സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനം :അപേക്ഷ ക്ഷണിച്ചു

ഗവ ഐടിഐ ഈ അദ്ധ്യയന വര്‍ഷത്തെ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  വിദ്യാര്‍ഥികള്‍ ഐടിഐ യില്‍ സമര്‍പ്പിച്ച അപേക്ഷയുടെ കോപ്പിയോടൊപ്പം  2019 ഏപ്രില്‍ ഒന്ന്  മുതല്‍ 2021 മാര്‍ച്ച് 31 വരെ നേടിയ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നേരിട്ട് സമര്‍പ്പിക്കണം. ഗവ ഐടിഐയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി വരെ സ്‌പോര്‍ട്‌സ് കൗണ്‍സിലും അപേക്ഷ സ്വീകരിക്കും. ഫോണ്‍:9947589546, 9447077474, 2700485.

പ്രവേശനം തുടങ്ങി

കെല്‍ട്രോണ്‍ തളിപ്പറമ്പ് നോളജ് സെന്ററില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി. എസ്എസ്എല്‍സിയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്‌സിലെ കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0460 2205474

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

കേരള - ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ ആഗസ്ത് 28 മുതല്‍ 30 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും, മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാണ്മാനില്ല

കല്യാട് ഗണപതി ക്ഷേത്രത്തിനടുത്ത് കൂടന്‍ വീട്ടില്‍ പൈതലിന്റെ മകന്‍ കൊമ്പന്‍ നാരായണന്‍ (50) എന്നയാളെ 2020 ഒക്ടോബര്‍ ഒന്നു മുതല്‍ കാണാനില്ലെന്ന് പോലിസ് അറിയിച്ചു. ബന്ധുക്കളുടെ പരാതിയില്‍ ഇരിക്കൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിവരം ലഭിക്കുന്നവര്‍ ഇരിക്കൂര്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണം. ഫോണ്‍ 04602257100, 9497980850

date