Skip to main content

ആസാദി കാ അമൃത് മഹോത്സവ്: ഹെറിറ്റേജ് വാക് സംഘടിപ്പിച്ചു

ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് പയ്യന്നൂരില്‍ ഹെറിറ്റേജ് വാക് സംഘടിപ്പിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യാ ടൂറിസം കൊച്ചി ഓഫീസാണ് പരിപാടി സംഘടിപ്പിച്ചത്. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഇടം നേടിയ പയ്യന്നൂരിലെ ശ്രീനാരായണ വിദ്യാലയം, ഗാന്ധി മാവ്, ഉപ്പു കുറുക്കല്‍ നടന്ന ഉളിയത്ത് കടവ്, പയ്യന്നൂര്‍ പഴയ പോലീസ് സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു ഹെറിറ്റേജ്് വാക്ക്. ടൂറിസം സംരംഭമായ കവ്വായി സ്റ്റോറീസുമായി സഹകരിച്ചായിരുന്നു യാത്ര.

ഗാന്ധി മാവിന്‍ ചുവട്ടില്‍ ഇന്ത്യ ടൂറിസം റീജിയണല്‍ ഡയറക്ടര്‍ ഡി വെങ്കിടേശന്‍ ഉദ്ഘാടനം ചെയ്തു. കവ്വായി സ്റ്റോറീസ് ഫൗണ്ടര്‍ രാഹുല്‍ നാരായണന്‍ അധ്യക്ഷനായി. ഇന്ത്യ ടൂറിസം കേരള ഡയറക്ടര്‍ സന്ധ്യ ഹരിദാസ്, പയ്യന്നൂര്‍ നഗരസഭ കൗണ്‍സിലര്‍ വി ബാലന്‍ നന്ദതീര്‍ത്ഥ ട്രസ്റ്റ് സെക്രട്ടറി കെ പിദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ആസാദി കാ അമൃത് മഹോത്സവ് സംഘടിപ്പിക്കുന്നത്.

 

date