Skip to main content

*ജൈവമാലിന്യം വളം യൂണിറ്റ് ;* *അപേക്ഷ ക്ഷണിച്ചു*

 

മൃഗസംരക്ഷണ വകുപ്പ് പള്ളിക്കുന്ന് മൃഗാശുപത്രി മുഖേന കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് നിവാസികൾക്കായി നടപ്പിലാക്കുന്ന ജൈവമാലിന്യം വളമാക്കുന്ന പദ്ധതിയിൽ  യൂണിറ്റിനായി അപേക്ഷ ക്ഷണിച്ചു. ചുരുങ്ങിയത് പത്ത് ക്യൂബിക് മീറ്റർ വ്യാപ്തിയിൽ മേൽക്കൂരയോട് കൂടിയ ചാണക ശേഖരണ സംവിധാനമാണ് ഒരുക്കേണ്ടത്. ഇരുപത്തി അയ്യായിരം രൂപ നിർമ്മാണച്ചിലവ് പ്രതീക്ഷിക്കുന്ന യൂണിറ്റിന് പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂപ ധനസഹായം ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 13. അപേക്ഷയുടെ മാതൃകയും കൂടുതൽ വിവരങ്ങളും പള്ളിക്കുന്ന് മൃഗാശുപത്രിയിൽ നിന്നും ലഭിക്കും. ഫോൺ 04936 284309

date