പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍( ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ നാലു വരെ )
കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09 (മുല്ലവേലി അംഗന്‍വാടി മുതല്‍ ജംഗ്ഷന് വരെ), വാര്‍ഡ് 10 (ഏനാത്ത് - കടമ്പനാട് റോഡിന് തെക്കുവശം ഗണപതി ക്ഷേത്രം - കാമ്പിത്താന്), വാര്‍ഡ് 14 പൂര്‍ണമായും, പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, 12 (പൂര്‍ണമായും ദീര്‍ഘിപ്പിക്കുന്നു) എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ നാലു വരെ കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പ്രഖ്യാപിച്ചത്.
പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ നാലിന് അവസാനിക്കും.
- Log in to post comments