Skip to main content

ജില്ലയില്‍ 1833 പേര്‍ക്ക് കോവിഡ്; 1049 പേര്‍ക്ക് രോഗമുക്തി

 

-ടി.പി.ആര്‍. 18.26 %

ആലപ്പുഴ: ജില്ലയില്‍ ചൊവ്വാഴ്ച ( ഓഗസ്റ്റ് 31 ) 1833 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1049 പേര്‍ രോഗമുക്തരായി. 18.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
1786 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 46 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 250476 പേര്‍ രോഗമുക്തരായി. 12405 പേര്‍ ചികിത്സയിലുണ്ട്.

259 പേര്‍ കോവിഡ് ആശുപത്രികളിലും 2106 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 7919 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 198 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1421 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 2004 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 23376 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 10034 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധനയ്ക്ക് അയച്ചത്.

date