Skip to main content

വനിതാ ഐ.റ്റി.ഐ.യിൽ  സീറ്റൊഴിവ്

 

ആലപ്പുഴ: ചങ്ങനാശ്ശേരി ഗവൺമെന്റ് വനിതാ ഐ.റ്റി.ഐ.യിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ - രണ്ട് വർഷം (എൻ.സി.വി.റ്റി.), കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്- ഒരു വർഷം (എൻ.സി.വി.റ്റി.) എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി.യാണ് വിദ്യാഭ്യാസ യോഗ്യത. താൽപര്യമുള്ളവർ സെപ്റ്റംബർ 14നകം അപേക്ഷിക്കണം. വിശദവിവരത്തിന് വെബ്‌സൈറ്റ്: www.itiadmissions.kerala.gov.in, www.itiwchanganacherry.kerala.gov.in, ഫോൺ: 8281444863, 9746411564, 0481 2400500.
 

date