Skip to main content

തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിശ്രമ കേന്ദ്രം

 

ആലപ്പുഴ: കോവിഡിന്റെ പശ്ചാത്തലത്തിൽ തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിശ്രമ കേന്ദ്രം നിർമിച്ചു. വാക്സിനേഷനായി എത്തുന്നവർക്കും കോവിഡ് പരിശോധനയ്ക്ക് എത്തുന്നവർക്കും ചികിത്സായ്ക്കായി എത്തുന്നവർക്കും സ്ഥല പരിമിതി പ്രശ്നമായതിനെ തുടർന്ന് പഞ്ചായത്ത് ഇടപെട്ട് പദ്ധതി ഫണ്ടിൽ നിന്നും നാലര ലക്ഷം രൂപ മുടക്കിയാണ് വിശ്രമ കേന്ദ്രം നിർമിച്ചത്. ഒരേ സമയം അറുപതു പേർക്ക് സാമൂഹിക അകലം പാലിച്ച് ഇവിടെയിരിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ പറഞ്ഞു.

date