Skip to main content

മത്സ്യഗ്രാമമാകാൻ വയലാർ: ജലാശയങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

 

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുഴുവൻ പൊതു ജലാശയങ്ങളിലും മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് വയലാർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജി നിർവഹിച്ചു.

പഞ്ചായത്ത് പരിധിയിലെ ആരാധനാലയങ്ങളിലെ കുളങ്ങൾ, പൊതുകുളങ്ങൾ, സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരുടെ ഉടമസ്ഥതയിലുള്ള കുളങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ പദ്ധതി നടപ്പാക്കും. കുടുംബശ്രീ യൂണിറ്റുകൾ, പുരുഷ സ്വാശ്രയ സംഘങ്ങൾ, ക്ലബ്ബുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, പൊതു- സ്വകാര്യ സ്ഥാപനങ്ങൾ എന്നിവരെയും പദ്ധതിയുടെ ഭാഗമാക്കും.

ചടങ്ങിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.വി. ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി. നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 

date