Skip to main content

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ്

പുനലൂര്‍ നഗരസഭയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള വാക്‌സിനേഷന് തുടക്കമായി. നെഹ്‌റു മെമ്മോറിയല്‍ ബില്‍ഡിങ്ങില്‍ ആണ് ക്യാമ്പ്.  1000 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം പറഞ്ഞു.  
നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന സി. എഫ്. എല്‍. ടി. സിയില്‍ 40 രോഗികള്‍ ആണുള്ളത്. ജാഗ്രതാ സമിതികളുടെയും ആര്‍. ആര്‍. ടികളുടെയും പ്രവര്‍ത്തനം കുടുതല്‍ ശക്തമാക്കും എന്നും വ്യക്തമാക്കി.
ഉമ്മന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍ ആന്റിജന്‍ പരിശോധന വര്‍ധിപ്പിച്ചു. വാക്സിനേഷന്‍ കാര്യക്ഷമമായ രീതിയില്‍ തുടരുന്നു. മൂന്നാം തരംഗം മുന്നില്‍ കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി പ്രസിഡന്റ് അമ്പിളി ശിവന്‍ പറഞ്ഞു.
പെരിനാട് ഗ്രാമപഞ്ചായത്തില്‍ 14801 പേരാണ് ഇതുവരെ കൊവിഡ് ടെസ്റ്റ് നടത്തിയത്. 4144 പേര്‍ പോസിറ്റീവായി. 21044 പേര്‍ വാക്‌സിനേഷനെടുത്തതായി പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ പറഞ്ഞു.

(പി.ആര്‍.കെ നമ്പര്‍.2257/2021)

date