Skip to main content

‘മീറ്റ് ദ മിനിസ്റ്റര്‍' പരിപാടി ഇന്ന്(സെപ്തംബര്‍ 1); സംരംഭകരുമായി വ്യവസായ മന്ത്രിയുടെ കൂടിക്കാഴ്ച

ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടേയും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ്രശ്നങ്ങളും നേരിട്ട് കേള്‍ക്കുന്നതിനായി വ്യവസായ മന്ത്രി പി. രാജീവ് സംഘടിപ്പിക്കുന്ന ‘മീറ്റ് ദ മിനിസ്റ്റര്‍' പരിപാടിക്ക് ഇന്ന് (സെപ്തംബര്‍ 1) ഉച്ചയ്ക്ക് ഒരു മണിക്ക് ആശ്രാമം യൂനുസ് കണ്‍വന്‍ഷന്‍ സെന്ററില്‍ തുടക്കമാകും. ഇതിനകം സംരംഭങ്ങള്‍ ആരംഭിച്ചവരേയോ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരേയോ ആണ് മന്ത്രി നേരില്‍ കാണുന്നത്. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തടസങ്ങളും ശ്രദ്ധയില്‍പെടുത്താനാണ് അവസരം. ബന്ധപ്പെട്ട വകുപ്പുകളിലൂടെ പരിഹാരവും സുഗമ വ്യവസായ നടത്തിപ്പുമാണ് ലക്ഷ്യമാക്കുന്നത്. വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ കലക്ടര്‍, ഇതര വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും അടങ്ങുന്ന വലിയ സംഘം തുടങ്ങിയവര്‍ പങ്കെടുത്ത് പരാതി പരിഹാര നടപടികള്‍ കൈക്കൊള്ളും. ജില്ലാ വ്യവസായ കേന്ദ്രം മുഖേന നേരത്തെ പരാതികള്‍ സ്വീകരിച്ചിരുന്നു. സംരംഭകര്‍ക്ക് വ്യവസായ നടത്തിപ്പിനുള്ള എല്ലാ സൗകര്യങ്ങളും നല്‍കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഏതെങ്കിലും തലത്തില്‍ സാങ്കേതിക തടസങ്ങള്‍ നേരിടുന്നവര്‍ക്ക് അവരുടെ സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള അവസരമാണ് പരിപാടിയിലൂടെ ഒരുക്കുന്നതെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.2262/2021)
 

date